അതീവ ഭക്തനായിരുന്ന ഇബ്റാഹീം അദ്ഹമിനോട്, എങ്ങനെയാണിത്രയും ഭക്തി കൈവരിച്ചതെന്ന് ഒരാള്‍ ചോദിച്ചു. ഇബ്റാഹീം അദ്ഹമിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഭക്തനാണെന്ന് ഞാന്‍ സ്വയം കരുതാറില്ല. ശരിയായ ഭക്തിയിലേക്കെത്താന് ഇനിയും ഒരുപാട് ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു അടിമയാണ്. ഞാന്‍ ബല്‍ഖിലെ രാജാവായിരുന്നപ്പോള്‍, ചന്തയില്‍ നിന്ന് ഒരടിമയെ വാങ്ങി. തിരിച്ചുവരുമ്പോള്‍ ഞാന്‍ ആ അടിമയോട് നിനക്കെന്തു ഭക്ഷണം വേണമെന്നു ചോദിച്ചു. തനിക്കു പ്രിയപ്പെട്ട ഭക്ഷണമില്ലെന്നും യജമാനന് തരുന്നതെന്തും ഭക്ഷിക്കാന്‍ തയ്യാറാണെന്നും ആ അടിമ പറഞ്ഞു. ഏതു തരം വസ്ത്രമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍, യജമാനന് തരുന്നതെന്തും ധരിക്കുമെന്നും പറഞ്ഞു.
ഒടുവില്‍ അവന്റെ പേരെന്താണെന്നു ഞാന്‍ ചോദിച്ചു. യജമാനന് വിളിക്കുന്നതാണ് തന്റെ പേര് എന്നായിരുന്നു അയാളുടെ മറുപടി. ഈ മറുപടികളെന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഒരു മനുഷ്യന് തന്റെ യജമാനനോട് ഇത്രയും അനുസരണയും സമര്‍പ്പണവും സമ്പൂര്‍ണ സംതൃപ്തിയും പുലര്‍ത്തുന്നുണ്ടെങ്കില്‍ ജഗന്നിയന്താവായ അല്ലാഹുവിന്റെ അടിമയായ ഞാന്‍ എത്രമാത്രം നന്ദി കാണിക്കണം എന്നായി എന്റെ ചിന്ത. ജീവിച്ചുപോന്ന വഴികള്‍ മാറിത്തുടങ്ങിയത് അങ്ങനെയാണ്...''

സന്മാര്ഗത്തിന്റെ വെളിച്ചം കൈവന്നവര്‍ ഇങ്ങനെയാണ്. എവിടെ നിന്നും പഠിക്കും. അടിമയുടെ വാക്കുകളില്‍ നിന്നും പൂവിന്റെ സൗന്ദര്യത്തില്‍ നിന്നും പുഴുവിന്റെ വൈഭവത്തില്‍ നിന്നും മണ്‍തരിയില്‍ നിന്നും മാമലകളില്‍ നിന്നുമെല്ലാം അവര്‍ക്ക് പാഠങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കും.
അടിമയെക്കാള്‍ അടിമത്വം കാണിക്കേണ്ടവരാണ് നാം. അത്യധികം നിസ്സാരമായ ഒരായുഷ്കാലത്തിലൂടെ ജീവിക്കുന്നവര്‍ ഉന്നതനായ യജമാനന്റെ കല്പനകള്, കരുതലോടെ കാത്തുവെക്കേണ്ടവര്. ഓരോ ചുവടിലും ശ്വാസത്തിലും പിന്തുടരാന് എത്രയോ നിര്‍ദേശങ്ങള്‍. എല്ലാം നല്കിയവന്, ഒന്നും തിരിച്ചുചോദിക്കാത്തവന്. നന്ദി വേണമെന്ന് നിര്ദേശിച്ചവന്. നന്ദികെട്ടവര്‍ക്ക് ആപത്താണെന്ന് താക്കീതു തന്നവന്. ഏറെ പൊറുക്കുന്നവന്‍. എന്തും മറക്കുന്നവന്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവന്. അനിതരമായ അലിവുള്ളവന്.
നന്ദിയുള്ള ജീവതം മഹാഭാഗ്യമാണ്. തിരുനബി(സ) അരുള്‍ ചെയ്യുന്നു: ``നാലു അനുഗ്രഹങ്ങള്‍ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു. നന്ദി കാണിക്കുന്ന, ക്ഷമിക്കുന്ന ശരീരം. സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ ധനത്തിലും വഞ്ചന കാണിക്കാത്ത ഭാര്യ.'' (ഇമാം ബൈഹഖി-ശുഅബു ഈമാന്‍ 4429)
അല്ലാഹു എന്ന ഒരൊറ്റ ഓര്മ ജീവിതത്തെയാകെ മാറ്റുന്നതാകണം. പേടിയായും പ്രേരണയായും ഉള്ളില്‍ തിളയ്ക്കണം. കാതലായും കരുത്തായും അനുഭവിക്കണം. അതോടെ മറ്റെല്ലാ ഭയങ്ങളും കെട്ടടങ്ങണം. സുഖമായും സൗന്ദര്യമായും ശോഭിക്കുന്ന ശക്തിയാവണം ആ ഓര്മ.
ആ ശക്തിയുടെ വിപുലമായ വഴികളെപ്പറ്റി തിരുനബി(സ) പറയുന്നതിങ്ങനെ: ``രണ്ട് തുള്ളികളെക്കാളും രണ്ട് അടയാളങ്ങളെക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. അല്ലാഹുവെക്കുറിച്ച ഓര്മയാല് ഒഴുകുന്ന കണ്ണുനീര്‍തുള്ളി. ആ മാര്‍ഗത്തില്‍ ഒഴുകുന്ന രക്തത്തുള്ളി. അല്ലാഹുവിന്റെ മാര്‍ഗത്തിലെ കാല്പാടുകള്. നിര്ബന്ധകര്മങ്ങള് നിര്‍വഹിക്കാന്‍ യാത്ര ചെയ്തതുകൊണ്ടുണ്ടാവുന്ന കാല്‍പ്പാടുകള്‍.'' (തിര്‍മിദി 1669)
കരയാന്‍ കഴിയുന്നത്രയും കരുത്തുള്ളതാകണം അല്ലാഹുവിലുള്ള വിശ്വാസം. തിരുനബിയുടെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ, നിന്നെ ഭയന്ന് നിറയെ കണ്ണീരൊഴുക്കി ഹൃദയത്തിന് ശാന്തിയേകുന്ന രണ്ട് കണ്ണുകള്‍ എനിക്ക് നീ നല്കേണമേ.'' (ഇമാം സുയൂത്വി, ജാമിഉസ്സഗീര്‍ 1530)
``രണ്ട് കണ്ണുകളെ ഒരു നാളും നരകം സ്പര്‍ശിക്കുകയില്ല. അല്ലാഹുവെക്കുറിച്ച ഭയത്താല്‍ കരഞ്ഞ കണ്ണും അവന്റെ മാര്‍ഗത്തില്‍ ഉറക്കമൊഴിച്ച കണ്ണും.'' (തിര്‍മിദി 1639)
ഇത്രയും ശക്തമായ ഈമാന്‍ നേടാതെ പോയാല്‍ കേടുവരാന്‍ വേഗമാണ്. അതുകൊണ്ടാവാം തിരുനബി എപ്പോഴും ഇങ്ങനെ പ്രാര്‍ഥിച്ചത്: ``ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ''. എപ്പോഴും ഇതുകേട്ടപ്പോള്‍ ഉമ്മുസലമ(റ) ചോദിച്ചു: ``എന്തിനാണിങ്ങനെ എപ്പോഴും...?'' മറുമൊഴി ഇങ്ങനെയായിരുന്നു: ``ഉമ്മുസലമാ, അടിമകളുടെ ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ്.'' (തിര്‍മിദി 3522)
നന്ദിയുള്ള മനസ്സില്‍ ഭക്തി വര്‍ധിക്കും. ധിക്കാരമേതുമില്ലാതെ ജീവിക്കും. ധിക്കാരത്തോടുള്ള ധിക്കാരമായിരിക്കും ആ മനസ്സില്‍. വിട്ടുവീഴ്ചയില്ലാത്ത ഭക്തി പുലര്‍ത്തും. ഇസ്ലാമിക ജീവിതം അഭിമാനമുള്ള ജീവിതമായിത്തീരും. ആദര്‍ശത്തിന്റെ വഴി അന്തസ്സിന്റെ വഴിയായി അനുഭവിക്കും.
സ്വന്തം ദുഃഖങ്ങളില്‍ കരയില്ല, മറ്റുള്ളവന്റെ ദുഃഖങ്ങളില്‍ കരയും. പ്രതിസന്ധികളില്‍ തകരില്ല. സുജൂദില്‍ പൊട്ടിക്കരയും. പുറത്ത് ശാന്തനും അകത്ത് വിപ്ലവകാരിയുമാകും. വഞ്ചിക്കപ്പെട്ടാലും വഞ്ചിക്കുകയില്ല. അല്ലാഹുവിന്റെ മുമ്പില്‍ തോറ്റുകൊടുക്കും. ക്രൂരനായ ന്യായാധിപനെപ്പോലെ സ്വന്തത്തിനു നേരെ വിരല്‍ചൂണ്ടും. ആര്‍ക്കെല്ലാം മാപ്പുകൊടുത്താലും സ്വന്തത്തോടു പൊറുക്കില്ല. സാധാരണക്കാരനായി ജീവിച്ച് അസാധാരണ വിജയം നേടും. നേരും നെറിയുമുള്ള പെരുമാറ്റത്തിലൂടെ ജീവിതത്തെ പ്രബോധനമാക്കും. അഹങ്കാരപ്പെരുമകളെ വലിച്ചെറിഞ്ഞ് താഴ്മയോടെ അല്ലാഹുവിന് മുമ്പില്‍ കുനിയും. അടിമത്വത്തിന്റെ അനേകം ഭാവങ്ങളിലേക്ക് വേഗമെത്തും. ഇതാണ് ഇബ്റാഹീമുബ്നു അദ്ഹം ഓര്‍ത്തതും, ഓര്‍മപ്പെടുത്തിയതും. താഴ്ന്നുതാഴ്ന്ന് ഉയരത്തിലെത്തുന്നവരെക്കുറിച്ച്!