``പുസ്തകത്തിലെ പേജുകള്‍ മറിക്കാനുള്ളതാണ്. ജീവിതത്തിലെ പുറങ്ങള്‍ അതിനുള്ളതല്ല'' എന്ന് രോഗബാധിതനായി കിടക്കവേ ലോകപ്രശസ്ത സാഹിത്യകാരന് ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്. സമയമല്ല നമ്മളാണ് കടന്നുപോകുന്നത്. ഓരോ ദിവസവും കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്‍ശനമാണ് പോംവഴി.
``സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന് ഇമാം ശാഫിഈയുടെ കവിതയുണ്ട്. സ്വകാര്യമായിരുന്ന് സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ് സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്‍ത്തണം. ആ ചോദ്യങ്ങളില്‍ ഇവയുണ്ടാകാട്ടെ:

* എന്റ പോരായ്മകളെല്ലാം ഏറ്റവുമറിയുന്നത് ഞാനാണ്. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്‍ എന്തു ചെയ്തു?
* പാടില്ലാത്ത പല ചിന്തകളും മനസ്സില്‍ മുളച്ചുപൊന്തുന്നു. അവയില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിക്കാന്‍ എന്തു ചെയ്തു?
* എവിടെയൊക്കെയാണ് എനിക്ക് വീഴ്ചകള്‍ പറ്റുന്നതെന്ന് അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്‍ എന്തു ചെയ്തു?
*എല്ലാം കാണുന്നവനാണ് അല്ലാഹു എന്നറിഞ്ഞിട്ടും അവന് കാണുമല്ലോ എന്ന ചിന്ത നഷ്ടപ്പെട്ടതു കൊണ്ടാണ് മുഴുവന്‍ തെറ്റുകളും വന്നുപോയത്. അവന് കേള്‍ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ് സംസാരത്തില്‍ പാപങ്ങള്‍ പെരുകിയത്.
* അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് നമസ്കാരങ്ങള്‍. എന്റെ നമസ്കാരങ്ങള്‍ കൊണ്ട് ഞാനെന്താണ് നേടിയത്?
* നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ പോലും നല്ല നിയ്യത്ത് എനിക്ക് നഷ്ടപ്പെട്ടില്ലേ?
* സമയം, സമ്പത്ത്, ആരോഗ്യം, അറിവ്... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത് അനുഗ്രഹമായിരിക്കും എന്നെ കുറ്റക്കാരനാക്കുക?
* കടപ്പാടുകളുടെ ലോകത്താണ് എന്റെ ജീവിതം. മാതാപിതാക്കള്‍, കുടുംബങ്ങള്‍, ഇണ, സുഹൃത്തുക്കള്‍, അയല്പക്കം...
ഇതില്‍ ഏതെങ്കിലുമൊന്നിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനാവുമോ?
* രോഗികള്‍, അനാഥകള്‍, വിധവകള്‍, സാധുജനങ്ങള്‍... എന്റെ ചുറ്റുമുള്ള ഇവരെ പരിഗണിക്കാത്തതിന്റെ പേരില്‍ ഞാന്‍
കുറ്റക്കാരനാവില്ലേ!
* ഞാന്‍ വിശ്വസ്തനാണോ?
* സാമ്പത്തിക വിഷയമാണ് ഒരാളെ തിരിച്ചറിയാനുള്ള നല്ല മാര്‍ഗമെന്ന് തിരുനബി പറഞ്ഞു. എനിക്ക് എന്നെ
തിരിച്ചറിയാനുള്ള നല്ല വഴിയും അതുതന്നെ. എന്റെ സമ്പത്ത് മുഴുവനായും

ഹലാല്‍ ആണോ?
* സംസാരത്തില്‍ വരുന്ന പിഴവുകള്‍ എത്രമാത്രം ഗുരുതരമാണെന്ന് എനിക്ക് അറിയാം. എന്നിട്ടും എന്തുകൊണ്ട് ഞാനത്
തുടരുന്നു?
* ചെറിയ പാപങ്ങള്‍ എന്നെ നശിപ്പിക്കില്ലേ?
* ദുശ്ശീലങ്ങള്‍ എന്തുകൊണ്ട് അവസാനിപ്പിക്കാനാവുന്നില്ല? നല്ല ശീലങ്ങള്‍ തുടങ്ങാനാകുന്നില്ല?
* ചെറിയ പുണ്യങ്ങള്‍ എനിക്കെത്രയോ ചെയ്യാന്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് അവ നിലനിര്‍ത്താനാവുന്നില്ല?
*അസൂയ, അഹങ്കാരം, ആഡംബരം ഇവയെല്ലാം വന്‍ പാപങ്ങളാണെന്നറിഞ്ഞിട്ടും എന്നില്‍ സംഭവിക്കുന്നുണ്ടോ?
*നല്ലത് പഠിക്കാനും കേള്‍ക്കാനും വായിക്കാനും പ്രവര്‍ത്തിക്കാനും എന്റെ മടിയും അലസതയുമല്ലേ തടസ്സം?
* രണ്ടു ലോകത്തും എനിക്ക് തണലാകുന്ന അല്ലാഹുവിന്റെ മഹാഗ്രന്ഥം എന്റെ ജീവിതത്തിന് മാര്‍ഗരേഖയാക്കുന്നതില്‍
ഞാന്‍ പരാജയപ്പെടുന്നില്ലേ?
*സ്വന്തത്തിനു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി കരയുന്നുണ്ടോ?
* അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഒരുപാട് ചെയ്യാമായിരുന്നിട്ടും ഞാന്‍ വല്ലതും ചെയ്തോ?
* രോഗികളെ ഞാന്‍ എത്രയോ കണ്ടിട്ടുണ്ട്. ആരോഗ്യമാണ് ഏറ്റവും വലിയ സൗഭാഗ്യമെന്ന് അറിഞ്ഞിട്ടും എന്റെ
സമയവും ആരോഗ്യവും വെറുതെ കളഞ്ഞില്ലേ?
* പ്രാര്‍ഥനയുടെ മഹാശക്തി അറിഞ്ഞിട്ടും പ്രാര്‍ഥിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
* നല്ല പെരുമാറ്റം കൊണ്ട് വിജയത്തിലെത്താം. എന്റെ പെരുമാറ്റത്തിലെ പോരായ്മകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ടോ?
* അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തനാകേണ്ടയാളാണ് ഞാന്‍. പക്ഷേ, പലപ്പോഴും പതറിപ്പോയില്ലേ?
* വേദനകള്‍ സ്വര്‍ഗം തരുമെന്ന് ഓര്‍ക്കാതെ പോയില്ലേ?
* മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാതിരുന്നുവോ?
* ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നത് അഭിമാനമായി കാണുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?
* തിന്മകളുടെ കുത്തൊഴുക്കില്‍, പലപ്പോഴും ഞാനും കൂടെ ഒഴുകുന്നില്ലേ?
* ആത്മവിമര്‍ശനത്തില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നുണ്ടോ?