കൈവിടരുതേ, കാരുണ്യവാനേ....

കടലാസു പെന്‍സിലിന്റെ ഒരു വശത്ത്‌ മായ്‌ക്കാനുള്ള സംവിധാനമുണ്ട്‌. അതെന്തിനാണ്‌? എഴുതിപ്പോയതിലെ പിഴവുകള്‍ വേഗത്തില്‍ പരിഹരിക്കാനാണ്‌. ജീവിതത്തിലും ഇങ്ങനെയൊരു സംവിധാനം ആവശ്യമില്ലേ? പറഞ്ഞതിലും ചെയ്‌തതിലുമുള്ള പിഴവും പോരായ്‌മയും വേഗത്തില്‍ പരിഹരിക്കപ്പെടണം.
പുതുവര്‍ഷത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണു നാം. മൂന്നുറ്റി അറുപത്തഞ്ച്‌ പേജുള്ള പുതിയൊരു പുസ്‌തകമാണ്‌ കൈയില്‍ കിട്ടിയിരിക്കുന്നത്‌. ഇതേപോലുള്ള ഒരു പുസ്‌തകം മടക്കിവെക്കുകയും ചെയ്‌തു. ആ പുസ്‌തകത്തിലെ പിഴവുകളെല്ലാം ഒരു വട്ടം കൂടി സൂക്ഷ്‌മമായി വിലയിരുത്തി, വേണ്ട വിധം പരിഹരിക്കേണ്ടതുണ്ട്‌. പുതിയ പുസ്‌തകത്തിലെ ഓരോ പേജും കരുതലോടും ഭംഗിയായും എഴുതിത്തുടങ്ങുമ്പോള്‍ പുസ്‌തകം മുഴുവനും മനോഹരമായിത്തീരുന്നു. നമ്മുടെ പ്രാര്‍ഥനയില്‍ ഇങ്ങനെയൊക്കെയുണ്ടാവട്ടെ:


``കരുണാമയനായ രക്ഷിതാവേ, സര് സ്തുതിയും നിനക്കായ്നേരുന്നു. അത്യപാരമായ നിന്റെ കാരുണ്യത്തെ വാഴ്ത്തുന്നു. എല്ലാം കാണുന്നവനും സര്വം പൊറുക്കുന്നവനുമായ സ്നേഹവര്യനായ യജമാനനാണു നീ. എന്റെ നന്ദിയും കടപ്പാടുമെല്ലാം നിനക്കായ്അര്പ്പിക്കുന്നു. വീണ്ടുമൊരു വര്ഷം ഞങ്ങള്ക്കായ്നല്കിയവനേ, വര്ഷത്തിലെ സര് നന്മകളും നീ ഞങ്ങള്ക്ക്ചൊരിയേണമേ. എല്ലാ തിന്മകളില്നിന്നും കാത്തുകൊള്ളേണമേ. ഓരോരോ വര്ഷങ്ങള്കോര്ത്തുകെട്ടിയ ഒരു യുഗമാണീ ജീവിതം. ഏറെ നിസ്സാരമായ ആയുസ്സില്ചെയ് നന്മകളാണല്ലോ ഞങ്ങളുടെ സമ്പാദ്യം. എന്നിട്ടും അതു തിരിച്ചറിയാതെ പാപങ്ങള്എത്രയോ ചെയ്തുകൂട്ടിയിട്ടുണ്ട്‌. അശ്രദ്ധയാണ്അതിനെല്ലാം കാരണം. നാഥാ, അശ്രദ്ധ കൊണ്ട്ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം നീ മാപ്പാക്കണമേ. തിന്മകളെ നിസ്സാരമായി കാണുന്ന മനസ്സാണല്ലോ ഏറ്റവും ഗുരുതരമായത്‌. അത്തരമൊരു അവസ്ഥയില്നിന്ന്ഞങ്ങളുടെ മനസ്സിനെ രക്ഷപ്പെടുത്തേണമേ. നിന്നെ അനുസരിക്കുന്നതില്ഗുരുതരമായ വീഴ്ചകള്വരുത്തിയിട്ടുണ്ട്‌.
സര്വം ക്ഷമിക്കുന്നവനായ രക്ഷിതാവേ, ഞങ്ങളുടെ വീഴ്ചകളെ ക്ഷമിക്കേണമേ. പിശാച്ശത്രുവാണെന്നറഞ്ഞിട്ടും അവന്റെ വഴികളില്ഞങ്ങള്വീണുപോയി. പരലോകം സത്യമാണെന്നറിഞ്ഞിട്ടും പലവട്ടം അതു മറന്നുപോയി. സ്വര്ഗത്തെക്കുറിച്ച മോഹം പല തവണ നഷ്ടമായി. നരകം പലപ്പോഴും ഞങ്ങളെ ഭയപ്പെടുത്തിയില്ല. അലസമായ അജ്ഞതയോടെ ജീവിച്ചു. രക്ഷിതാവേ, ഏറ്റവും വലിയ കാരുണ്യവാനേ, നിന്റെ കാരുണ്യത്താല്ഞങ്ങളെ അനുഗ്രഹിക്കേണമേ. പാപങ്ങളില്നിന്ന്സുരക്ഷിതരാക്കേണമേ. സത്യത്തിന്റെ വഴിയില്ഉറച്ചുനില്ക്കാനുള്ള കരുത്ത്ഞങ്ങള്ക്കേകണമേ. നാഥാ, നിന്റെ വഴിയില്നിന്ന്ഞങ്ങളെ പിഴപ്പിക്കുന്നതിനെയെല്ലാം തിരിച്ചറിയാനുള്ള കരുത്ത്നല്കേണമേ. ഈമാന്തകര്ക്കന്നവയാണ്നാഥാ ഞങ്ങളുടെ ചുറ്റും. അഴുക്കുകള്കലരാതെ ആത്മശുദ്ധി സൂക്ഷിക്കുന്നവരില്ഞങ്ങളെ ഉള്പ്പെടുത്തേണമേ. സര്വരോടും കാരുണ്യവും സ്നേഹവും സൂക്ഷിക്കാന്ഞങ്ങളെ അനുഗ്രഹിക്കണമേ. കടമകള്നിര്വഹിക്കുന്നതില്ധാരാളം വീഴ്ചകള്വരുത്തിയവരാണ്ഞങ്ങള്‍. കുടുംബം, മാതാപിതാക്കള്‍... ഇവരോടെല്ലാം ബാധ്യതകള്നിറവേറ്റുന്നതില്പിഴവുകള്ധാരാളം സംഭവിച്ചിട്ടുണ്ട്‌. എല്ലാറ്റിനുമുപരി നിന്നോടുള്ള ബാധ്യതയിലും വീഴ്ചപറ്റി.
ഞങ്ങളുടെ സ്നേഹധന്യനായ രക്ഷിതാവേ ഞങ്ങള്ക്ക്പൊറുത്തു തരേണമേ. ചെയ്യരുതെന്ന്നീ പറഞ്ഞ പലതും ഞങ്ങള്ചെയ്തുപോയി. ചെയ്യണമെന്നു പറഞ്ഞത്ചെയ്യാതെയും പോയി. നിര്ബന്ധ കാര്യങ്ങളില് പോലും അലസതയുണ്ടായി. നമസ്കാരങ്ങള്മിക്കതും വെറും ശരീരചലനങ്ങള്മാത്രമായി. പല കാര്യങ്ങള്ക്കു വേണ്ടിയും കരഞ്ഞുവെങ്കിലും നാഥാ, നിന്നെയോര്ത്ത്ഞങ്ങളുടെ കണ്ണു നിറഞ്ഞില്ല. ഗുണപരമല്ലാത്ത പലതിനും വേണ്ടി ധാരാളം സമയം ചെലവഴിച്ചു. നീ തൃപ്തിപ്പെടുന്ന കാര്യങ്ങള്ക്ക്സമയം കണ്ടില്ല. നാഥാ, എത്രയോ തിന്മകള്ചെയ്തുപോയവരാണ്ഞങ്ങള്‍. നിന്റെ തിരുമുന്നില്അഭയാര്ഥിക്കൂട്ടമാണ്ഞങ്ങള്‍. എല്ലാം പൊറുത്തു തരേണമേ.
നാഥാ, ശരീരത്തെ സുന്ദരമാക്കാന്ശ്രമിച്ചെങ്കിലും മനസ്സിനെ ശുദ്ധമാക്കുന്നതില്പരാജയപ്പെട്ടു. അസൂയയും പകയും അഹങ്കാരവുമെല്ലാം മനസ്സില്കടന്നുകൂടി. നിന്റെ മാര്ഗത്തില്പ്രവര്ത്തിച്ചപ്പോള്പോലും നല്ല നിയ്യത്ത്നഷ്ടമായി. മറ്റുള്ളവരുടെ അഭിനന്ദനവും അഭിപ്രായവും ഞങ്ങള്കൊതിച്ചു. സ്വകാര്യജീവിതത്തില്പിഴവുകള്സംഭവിച്ചു. പരസ്യജീവിതത്തില്പ്രകടനങ്ങള്വര്ധിച്ചു. നാഥാ, ഇതെല്ലാം നീ ഇഷ്ടപ്പെടാത്തവയാണ്‌. ഞങ്ങള്ക്ക്നീ പൊറുത്തു തരേണമേ. മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി നിന്റെ ഇഷ്ടത്തെയാണ്ഞങ്ങള്നഷ്ടപ്പെടുത്തിയതെന്ന്ഓര്ക്കുമ്പോള്മനസ്സ്വിതുമ്പുന്നു; ഹൃദയം നടുങ്ങുന്നു.
കരുണമായനേ, ഞങ്ങളെ കൈവിടരുതേ. സുഖങ്ങളില്ഞങ്ങള്മതിമറന്നു. ദു:ഖങ്ങളില്നിന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. നിന്റെ വിധികളില്പലപ്പോഴും അനിഷ്ടം പ്രകടിപ്പിച്ചു. അതൊന്നും പാടില്ലായിരുന്നു. നിന്നോടുള്ള പ്രാര്ഥനയാണ്ഏറ്റവും വലിയ ശക്തിയെന്നു തിരിച്ചറിയുന്നതില്പലപ്പോഴും പരാജയപ്പെട്ടു. നീ പൊറുത്തുതരുന്നവനാണല്ലോ. ഞങ്ങള്ക്ക്എല്ലാം മാപ്പാക്കണേ നാഥാ. എപ്പോഴും സന്തുഷ്ടരായിരിക്കാന്അനുഗ്രഹിക്കേണമേ. ഗുരുതരമായ ആപത്തുകളില്നിന്ന്രക്ഷിക്കേണമേ. അങ്ങനെ വല്ലതും സംഭവിച്ചാല്പിടിച്ചു നില്ക്കാനുള്ള ഈമാന്നല്കേണമേ. നല്ല കാര്യങ്ങള്ചെയ്യാനുള്ള സൗഭാഗ്യം നല്കേണമേ. ദുര്വിചാരങ്ങളില്ലാത്ത ഹൃദയം സമ്മാനിക്കേണമേ. ഐഹികലോകത്തിന്റെ അലങ്കാരങ്ങള്ക്കപ്പുറത്ത്‌, യഥാര് ലോകത്തിന്റെ ആനന്ദങ്ങളെ കൊതിക്കുന്നവരാക്കിത്തീര്ക്കേണമേ. എത്ര നിസ്സാരമാണീ ജീവിതം! എന്നിട്ടും ഇതിന്റെ ആഡംബരങ്ങളില്ഞങ്ങള്വഞ്ചിക്കപ്പെടുന്നു. നിന്നെക്കുറിച്ചുള്ള ഓര്മകള്നിലനില്ക്കുമ്പോഴും എത്ര വേഗത്തിലാണ്ഞങ്ങള്വഴിതെറ്റുന്നത്‌. പുത്തുനില്ക്കുന്ന പാപങ്ങളിലേക്ക്എത്രയെളുപ്പത്തിലാണ്ഞങ്ങള്ചെന്നുപെടുന്നത്‌. തിന്മകളുടെ ഒഴുക്കിനെതിരെ ജീവിക്കുന്നതില്പലപ്പോഴും തോറ്റു പോവുകയാണ്‌. നാഥാ, നിന്നെക്കുറിച്ച ഓര്മയാണ്എല്ലാത്തിനുമുള്ള പോംവഴി. അതാണ്ഞങ്ങള്ക്ക്ഓര്മയായി ജീവിതത്തിലുള്ളത്‌.
ഓര്മയുടെ ദൗര്ബല്യം കാരണമാണ്പിശാചിന്റെ പിടിയില്വേഗം അകപ്പെടുന്നത്‌. നാഥാ, ഞങ്ങളെ തിന്മകളില്നിന്നെല്ലാം കഴുകി വൃത്തിയാക്കേണമേ. നിന്റെ മതമനുസരിച്ചുള്ള ജീവിതമാണ്ഏറ്റവും രസമുള്ളതും അഭിമാനമുള്ളതുമെന്ന്തിരിച്ചറിയുന്നിടത്താണ്ഞങ്ങള്ക്ക്വീഴ് പറ്റുന്നത്‌. അപ്പോഴാണ്മറ്റു രസങ്ങള്തേടുന്നത്‌. ഞങ്ങളുടെ കാലത്തെ വലിയ ആപത്താണിത്‌. നാഥാ, ഞങ്ങളെ കരകയറ്റേണമേ. തിന്മകളില്നിന്നകലാനും തിന്മകളോട്പൊരുതാനുമുള്ള കരുത്ത്നല്കേണമേ. നാഥാ, നിന്നോടുള്ള ഇഷ്ടം ഞങ്ങളുടെയുള്ളില്വര്ധിപ്പിക്കേണമേ. നിന്നോടുള്ള ഭയം മറ്റെല്ലാത്തിലും ഞങ്ങള്ക്ക്നിര്ഭയത്വം നല്കേണമേ. നിന്നെ വലുതായിക്കാണുമ്പോള്മറ്റെല്ലാം ഞങ്ങള്ക്ക്നിസ്സാരമാകേണമേ. നാഥാ, നീയാണ്അഭയം. നീ മാത്രമാണ്ആശ്വാസം. ദയാപരനായ അല്ലാഹുവേ, പാവങ്ങളെ കൈവിടരുതേ...''