ഒരു മാടപ്രാവിന്റെ കഥ


`പള്ളിയിലെ മാടപ്രാവ്‌' എന്ന്വിളിക്കപ്പെട്ട ഒരാളുണ്ടായിരുന്നു. ആരാധനയിലുള്ള സൂക്ഷ്മത കൊണ്ടും പള്ളിയുമായുള്ള സമ്പര്ക്കം കൊണ്ടും ലഭിച്ചതാണ് പേര്‌. സഅ്ലതുബ്നു ഹാതിബ്എന്ന യഥാര് പേര്ആരും വിളിക്കാതെയായി. മാറ്റിയുടുക്കാന്മറ്റൊരു വസ്ത്രമില്ലാത്തവിധം ദരിദ്രനായിരുന്നു അദ്ദേഹം. പരാതികളില്ലാത്ത ജിവിതം മാതൃകാധന്യമായിരുന്നു. ജമാഅത്ത്നമസ്കാരങ്ങളൊന്നും നഷ്ടപ്പെടാത്ത വിധം ഭക്തസുന്ദരമായ ശീലങ്ങള്‍! 
കടുത്ത ദാരിദ്ര്യത്തിന്റെ സന്ദര്ഭത്തില്‍, തിരുനബിയുടെ അരികിലെത്തി അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടു: ``അല്ലാഹുവിന്റെ ദൂതരേ, എനിക്കല്പം സമ്പത്തുണ്ടാകാന്അല്ലാഹുവിനോട്പ്രാര്ഥിക്കുമോ?'' 

ഇത്കേട്ടപ്പോള്തിരുനബി ഉപദേശിച്ചു. ``സഅ്ലബാ, കുറച്ചു പണം പോരേ? കൂടുതല്കിട്ടിയാല്അല്ലാഹുവിനെ മറന്നുപോയാലോ?'' 

``
പ്രവാചകരേ, എനിക്ക്സമ്പത്തുണ്ടാവുകയാണെങ്കില്ഞാന്ധാരാളം ദാനംചെയ്യും. പണംകൊണ്ട്ചെയ്യാവുന്ന നല്ല കാര്യങ്ങളെല്ലാം ചെയ്യും. റസൂലേ, പ്രാര്ഥിക്കുമോ?''
തിരുനബി പ്രാര്ഥിച്ചു. പ്രാര്ഥന ഫലിച്ചു. സഅ്ലബയ്ക്ക്ആടുമാടുകള്ലഭിച്ചു. അദ്ദേഹം മാറ്റമില്ലാതെ ജീവിക്കുകയും മുടക്കമില്ലാതെ തിരുനബിയുടെ അരികിലെത്തുകയും ചെയ്തു. പതുക്കെ സമ്പത്ത്വര്ധിച്ചു. ആടുമാടുകള്പെറ്റുപെരുകി. തിരുനബിയുടെ സദസ്സിലേക്കുള്ള വരവ്കുറഞ്ഞു. മഗ്രിബ്‌-ഇശാ നമസ്കാരങ്ങള്ക്ക്മാത്രം വരും. പിന്നീട്വെള്ളിയാഴ്ചകളില്മാത്രമായി വരവ്‌. തിരുനബി അദ്ദേഹത്തെ ഇടയ്ക്കിടെ അന്വേഷിക്കുന്ന അവസ്ഥയിലെത്തി.

സകാത്ത്നിര്ബന്ധമാക്കിയുള്ള ആയത്ത്ഇറങ്ങി. തിരുനബി ഒരെഴുത്തുമായി സഅ്ലബയുടെ അടുത്തേക്ക്ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു. കത്ത്വായിച്ചശേഷം അദ്ദേഹം പറഞ്ഞു: ``നിങ്ങള്ക്ക്വേറെ സ്ഥലങ്ങളില്നിന്ന്സകാത്ത്ശേഖരിക്കാനുണ്ടോ? എങ്കില്അത്കഴിഞ്ഞ്വരൂ.'' അവര്മറ്റു സ്ഥലങ്ങളില്നിന്നെല്ലാം സകാത്ത്സംഭരിച്ച്‌, ഒടുവില്സഅ്ലബയുടെ അരികിലെത്തി. തിരുനബിയുടെ കത്ത്വീണ്ടും വായിച്ച ശേഷം അയാള്പറഞ്ഞു: ``ഹോ, ഇത്വല്ലാത്തൊരു നികുതി തന്നെ. ഞാനൊന്നുകൂടി ആലോചിക്കട്ടെ, നിങ്ങള്പിന്നെ വരൂ.''

അവര്തിരുനബിയുടെ അരികിലെത്തി ഇക്കാര്യം പറഞ്ഞു. അന്നേരം അതാ അല്ലാഹുവിന്റെ വചനമിറങ്ങുന്നു. സൂറതുത്തൗബയിലെ 75-77 വചനങ്ങള്‍: ``അല്ലാഹു അവന്റെ ഔദാര്യം ഞങ്ങളില്ചൊരിയുകയാണെങ്കില്‍, ഞങ്ങള്ദാനധര്മങ്ങള്ചെയ്യാമെന്നും സച്ചരിതരാകാമെന്നും പ്രതിജ്ഞ ചെയ്യുന്ന ചിലരുണ്ട്‌. എന്നാല്അല്ലാഹു അവന്റെ ഔദാര്യംകൊണ്ട്അവരെ സമ്പന്നരാക്കിയാല്അവര്പിശുക്കരാവുകയും, പ്രതിജ്ഞ അവഗണിച്ചുകൊണ്ട്പിന്മാറിക്കളയുകയും ചെയ്യുന്നു. അതിനാല്അല്ലാഹു അവരുടെ ഹൃദയങ്ങളില്കാപട്യമുണ്ടാക്കുകയും ചെയ്തു. അവനെ കണ്ടുമുട്ടുന്നനാള്വരെയും ഇതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട്ചെയ് പ്രതിജ്ഞ ലംഘിക്കുകയും കള്ളം പറയുകയും ചെയ്തതുകൊണ്ടാണത്‌'' (ബൈഹഖി-ശുഅബു ഈമാന്‍ 4357, ത്വബ്റാനി-കബീര്‍ 8:7873)

ഇത്‌, പണത്തിന്റെ പൊലിമയില്ജീവിതം വഴിമാറിയ കഥ. മറ്റൊരു ചരിത്രം കൂടിയുണ്ട്‌. സുഖസമൃദ്ധിയില്ജീവിച്ചപ്പോഴും അതുമാത്രം ശീലിച്ചപ്പോഴും-തിരിച്ചറിഞ്ഞ സത്യത്തിനു വേണ്ടി എല്ലാം തിരസ്കരിച്ച മിസ്അബു ബ്നു ഉമൈര്‍...! ഓരോ ദിവസവും ഒന്നിലേറെ വസ്ത്രങ്ങളണിഞ്ഞ്ജീവിതം ആഘോഷമാക്കിയ യുവാവ്‌. ഭക്ഷണത്തളികകള്ഒന്നൊന്നായി മുന്നിലെത്തിക്കൊണ്ടിരുന്ന അതിസമ്പന്നനായി വെട്ടിത്തിളങ്ങിയ കാലം. കാലത്തില്നിന്നാണ്ഇസ്ലാമിലേക്കെത്തിയത്‌. എല്ലാ ഐശ്വര്യങ്ങളെയും പുറംകാലു കൊണ്ട്പൂപോലെ വലിച്ചെറിഞ്ഞ്ഇസ്ലാമിലേക്ക്നടന്നടുത്തു. ഭക്തിയുടെയും വിരക്തിയുടെയും പരുക്കന്പ്രതലത്തിലേക്ക്ധൈര്യസമേതം വന്നുകയറിയ മിസ്അബ്‌, പഴയകാലത്തോട്പകരംവീട്ടി. ഉഹ്ദില്രക്തസാക്ഷിയായി. ചേതനയറ്റു കിടക്കുന്ന മിസ്ബിന്റെ ശരീരത്തെ നോക്കി തിരുനബി പറഞ്ഞുവത്രെ: ``അല്ലയോ മിസ്അബ്‌! മക്കയില്വെച്ച്ഞാന്നിന്നെ കണ്ടിട്ടുണ്ട്‌. നിന്റെതിനേക്കാള്മിനുസമുള്ള വസ്ത്രങ്ങള്ധരിക്കുന്നവരും നിന്നെക്കാള്മനോഹരമായ തലമുടിയുള്ളവരും മക്കയില്വേറെയുണ്ടായിരുന്നില്ല. നീയാണിപ്പോള്ഒറ്റപ്പുതപ്പിനാല്ജടകെട്ടിയ മുടിയുമായി കിടക്കുന്നത്‌.'' (രിജാലുഹൗലര്റസൂല്‍, ഖാലിദ്മുഹമ്മദ്ഖാലിദ്‌ 347)
പിന്നെ തിരുനബി ഒരു ഖുര്ആന്വചനം ചൊല്ലി: ``വിശ്വാസികളില്ചിലരുണ്ട്‌. അല്ലാഹുവുമായി ചെയ് കരാര്യാഥാര്ഥ്യമാക്കിയവരാണവര്‍. അവരില്ചിലര്തങ്ങളുടെ പ്രതിജ്ഞ പൂര്ത്തിയാക്കിയിരിക്കുന്നു. മറ്റു ചിലര്അവസരം കാത്തിരിക്കുകയാണ്‌. തങ്ങളുടെ നിലപാടില്അവര്യാതൊരു മാറ്റവും വരുത്തിയിട്ടില്ല.'' (അഹ്സാബ്‌ 23)

പണത്തോടുള്ള ആര്ത്തി നമ്മെ വേഗം കേടുവരുത്തും. ഹറാമായതൊന്നും കലരാതെ ജീവിക്കാന്വലിയ പ്രയാസമുണ്ട്‌. ഒരു കപ്പ്പാല്ആരോ സമ്മാനിച്ചപ്പോള്‍, അത്എവിടുന്ന്‌, ആരുടേത്‌, എന്നെല്ലാം തിരുനബി ചോദിച്ചറിഞ്ഞു. എന്നിട്ടിങ്ങനെ ഉപദേശിച്ചു: ``നല്ലതല്ലാതെ ഒന്നും ഭക്ഷിക്കരുത്‌. നല്ലതല്ലാത്തതൊന്നും ചെയ്യരുത്‌.'' (ത്വബ്റാനി)

അബൂബക്ര്സിദ്ദീഖിന്‌() തന്റെ അടിമ ഒരു ഭക്ഷണം സമ്മാനിച്ചു. വിശപ്പായതിനാല്അദ്ദേഹം അത്വേഗം കഴിച്ചു. പിന്നെയാണറിഞ്ഞത്‌, ശിര്ക്ക്കലര്ന്ന മന്ത്രം നടത്തി സമ്പാദിച്ചതാണ്അതെന്ന്‌. കൈ വായിലേക്കിട്ട്അദ്ദേഹം ഛര്ദ്ദിച്ചുകളഞ്ഞു. എന്നിട്ട്പറഞ്ഞു: മരിക്കേണ്ടിവന്നാലും ഞാനത്ഛര്ദ്ദിക്കും. കാരണം, അത്കഴിച്ചാല്എന്റെ ആരാധനകള്സ്വീകരിക്കപ്പെടുകയില്ലെന്ന്തിരുനബി പറഞ്ഞിട്ടുണ്ട.‌'' (ഹില്യതുല്ഔലിയാ, അബൂനഈം)

മുസ്ലിംകളെ തകര്ക്കുന്നത്പണമായിരിക്കുമെന്ന്തിരുനബി പറഞ്ഞിട്ടുണ്ട്‌; ശരിയല്ലേ?