താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

മക്കള്‍ അല്ലാഹുവിന്‍റെ സമ്മാനം


             നുഅ്മാനുബ്നു ബശീറിന്റെ പിതാവ്‌, അദ്ദേഹത്തെയും കൂട്ടി നബിതിരുമേനിയുടെ അടുക്കല്ചെന്ന്പറഞ്ഞുവത്രെ, `ഞാന്എനിക്കുണ്ടായിരുന്ന ഒരു അടിമയെ എന്റെ മകന്നല്കിയിരിക്കുന്നു.' നബി ചോദിച്ചു. `താങ്കളുടെ എല്ലാ മക്കള്ക്കും അപ്രകാരം നല്കിയിട്ടുണ്ടോ' അദ്ദേഹം ഇല്ലെന്ന്പറഞ്ഞു. അന്നേരം നബി, `എന്നാല്അത്തിരിച്ചുവാങ്ങുക.' എന്ന്നിര്ദേശിച്ചു. വേറൊരു നിവേദനത്തില്‍, `നിങ്ങള്അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞതായും അതിനെ തുടര്ന്ന്അദ്ദേഹം ദാനം റദ്ദ്ചെയ്തയായും ഉണ്ട്‌. വേറൊരു നിവേദനത്തില്‍ `ഇതിന്സാക്ഷിനില്ക്കാന്വേറെയാരെയെങ്കിലും നോക്കിക്കൊള്ളുക' എന്നു തിരുമേനി പറഞ്ഞതായും ഉണ്ട്‌. തുടര്ന്ന്തിരുമേനി ഇങ്ങനെ പറഞ്ഞുവത്രെ, `മക്കളെല്ലാം താങ്കളോട്ഒരുപോലെ നന്നായി പെരുമാറുന്നതില്താങ്കള്ക്ക്സന്തോഷമില്ലേ' അദ്ദേഹം `അതെ' എന്ന്പറഞ്ഞു. `എന്നാല്പിന്നെ ഇങ്ങനെ ചെയ്തുകൂടാ' എന്ന്നബി തിരുമേനി അപ്പോള്ഉപദേശിച്ചു.


അല്ലാഹു നല്കുന്ന വലിയ സമ്മാനങ്ങളിലൊന്നാണ്മക്കള്‍. ഏതൊരു ദാമ്പത്യത്തിന്റെയും ആഘോഷമാണ്ഒരു കുഞ്ഞിന്റെ ജന്മം. കാലങ്ങള്കാത്തിരുന്നിട്ടും സ്വന്തമെന്ന്പറയാവുന്ന ഒരു പിഞ്ചോമനയുടെ കൊഞ്ചുന്ന മുഖം കാണാന്സൗഭാഗ്യം ലഭിക്കാത്തവര്ക്കേ അതിന്റെ വിലയറിയൂ.
മക്കളുടെ സാന്നിധ്യവും വികൃതികളും ഉമ്മയുടെയും ഉപ്പയുടെയും ഹൃദയങ്ങളെ കോര്ത്തിണക്കുന്ന അനുഭവങ്ങളായിരിക്കും. കളിയും ചിരിയും നിറഞ്ഞ പിഞ്ചോമനകള്പലരുടെയും ജീവിതത്തിന്റെ ആശാകേന്ദ്രങ്ങളായിത്തീരുന്നതുപോലും അതുകൊണ്ടാണ്‌.

മക്കള്‍, ഉപ്പയുടെയും ഉമ്മയുടെയും കൈയിലെ കളിമണ്ണാണ്‌. കളിമണ്ണിനെ ഏതു രൂപത്തില്വാര്ത്തെടുക്കണമെന്ന്തീരുമാനിക്കേണ്ടത്അവരാണ്‌. മാതാപിതാക്കള്ക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരും നേരും നന്മയും കൈമുതലാക്കുന്നവരുമായി അവരെ മാറ്റിത്തീര്ക്കുവാനും, നേരെ തിരിച്ച്അവരെ ചിന്തിപ്പിക്കാനും ഉമ്മയുടെയും ഉപ്പയുടെയും സാന്നിധ്യവും ശിക്ഷണവും കൊണ്ട്സാധിക്കുമെന്ന്സാരം.
പെണ്ണിന്നൊരുണ്ണിക്കിടാവിന്
മുഖശ്രീ
കണ്ണിന്നു നല്കുന്ന 
കൗതൂഹലം പോല്
മണ്ണിന്നു മേലില്ല, മറ്റൊന്നുമല്ലീ
പൊടിപെണ്ണിനുമുണ്ടാ
അടങ്ങാത്ത ദാഹം

എന്ന്കവി പാടിയ എത്ര യാഥാര്ഥ്യം. കൊച്ചു പെണ്കുട്ടിപോലും ഒരു പാവക്കുട്ടിയെയും തോളിലിട്ട്‌ `ഉമ്മ'യാവുന്നത്നാം കാണാറുണ്ടല്ലോ.

ജീവിതം ആനന്ദകരമാവണം. സുഖദുഃഖങ്ങള്സമ്മിശ്രമായി  നമ്മിലനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഉള്പ്പുളകങ്ങള്അതിനെ കേടുകൂടാതെ നിലനിര്ത്തിക്കൊണ്ടേയിരിക്കണം. മക്കള്അത്തരമൊരു ഉള്പ്പുളകമാണ്നമുക്ക്നല്കുന്നത്‌.

പിതാവിന്റെ പേരും പെരുമയും നിലനില്ക്കുന്നത്മക്കളിലൂടെയാണ്‌. മക്കള്ദുഷിച്ചവരും ദുര്മാര്ഗികളുമാകുമ്പോള്‍, സമൂഹം പലപ്പോഴും പഴിക്കുന്നത് മക്കള്ക്ക്ജന്മം നല്കിയ മാതാപിതാക്കളെയായിരിക്കും. തലമുറകളില്നിന്ന്തലമുറകളിലേക്ക്പറിച്ചു നടപ്പെടുന്ന നന്മയുടെ ജീവാംശങ്ങള്ക്ക്പ്രതിഫലമായി, മുന്തലമുറകള്ക്ക്അല്ലാഹുവില്നിന്ന്അനുഗ്രഹം ലഭിക്കുമെന്ന്നബിതിരുമേനി പറഞ്ഞിട്ടുണ്ട്‌.

മക്കളോടുള്ള സ്നേഹവും കാരുണ്യവും ഇഹലോകത്ത്മാത്രം ഒതുങ്ങേണ്ടതല്ല. സ്വന്തം ഹൃദയത്തോട്ചേര്ത്തുവെച്ച സ്നേഹം മക്കളുടെ പരലോക വിജയത്തിനുകൂടി സഹായകരമായിത്തീരണമെന്നതാണ്ഇസ്ലാമിക വീക്ഷണം. അതുകൊണ്ടാണ്ചെറുപ്പം തൊട്ടേ നല്ല ശീലങ്ങളും ആരാധനാനിഷ്ഠയും അവരില്ഉണ്ടാക്കണമെന്ന്നബിതിരുമേനി നിര്ദേശിച്ചത്‌. 
അമിതമായ പുത്രവാത്സല്യം കാരണം ചിലര്കുട്ടികളെ നമസ്കരിക്കുവാനും നോമ്പനുഷ്ഠിക്കുവാനും ശീലിപ്പിക്കാത്തത്നാം കാണാറുണ്ട്‌. അങ്ങനെയുള്ള മാതാപിതാക്കള്മക്കളെ സ്നേഹിക്കുന്നില്ലെന്നതാണ്യാഥാര്ഥ്യം.

വീടിനു പുറത്തിറങ്ങുന്ന മകളുടെ തോളില്കിടക്കുന്ന ഷാളെടുത്ത്മക്കനയാക്കി അവള്ക്കു നല്കുന്നുണ്ടെങ്കില്‍, മകന്റെ വസ്ത്രം ഞെരിയാണിക്ക്കീഴെയാണെങ്കില്അത്മടക്കിക്കൊടുത്ത്അവനെ ഉപദേശിക്കുന്നുണ്ടെങ്കില്അതിന്റെ അര്ഥം അവരെ നിങ്ങള്സ്നേഹിക്കുന്നുണ്ടെന്നാണ്‌.

``നാഥാ, ഞങ്ങളെ ചെറുപ്പത്തില്എപ്രകാരമാണോ അവര്വളര്ത്തിയത്‌, അപ്രകാരം നീ അവരോട്കാരുണ്യം കാണിക്കണേ'' എന്ന്പ്രാര്ഥിക്കാന്മക്കളോട്അല്ലാഹു കല്പിക്കുന്നുണ്ടല്ലോ. `ചെറുപ്പത്തില്എപ്രകാരമാണോ വളര്ത്തിയത്‌, അപ്രകാരം' എന്നു പറയുന്നതില്ധാരാളം അര്ഥാംശങ്ങള്അടങ്ങിയിട്ടുണ്ട്‌. ഇസ്ലാമികമായ ജീവിതത്തിലൂടെയല്ല മക്കളെ വളര്ത്തിയതെങ്കില് പ്രാര്ഥന തിരിഞ്ഞുകുത്തുമെന്നുകൂടി നാം ഓര്ക്കുക.

മക്കള്കാണുന്ന രീതിയില്ഉമ്മയും ഉപ്പയും പരസ്പരം സ്നേഹം പങ്കിടണമെന്നും ഭക്ഷണം വായിലേക്ക്കൈമാറണമെന്നും നബിതിരുമേനി ഉപദേശിച്ചതിന്റെ ഉദ്ദേശ്യം വിശാലമാണ്‌. പോരും കലഹവും ഇല്ലാത്ത, സ്നേഹസമ്പന്നരായ ഉമ്മയുടെയും ഉപ്പയുടെയും മക്കള് രീതിയില്നിന്ന്തിരിഞ്ഞ്നടക്കാന്സാധ്യത കുറവാണ്‌.

രാത്രി കാലങ്ങളില്എഴുന്നേറ്റ്തഹജ്ജുദ്നമസ്കരിക്കുന്ന മാതാവിനെയും പിതാവിനെയും കാണുന്ന കുട്ടികള്ക്ക്കൂടുതല്ഉപദേശങ്ങള്ആവശ്യമായി വരികയില്ല. മദ്റസകളിലേക്കും ഓത്തുപള്ളിയിലേക്കും പോകാതെ തന്നെ സ്വഹാബികളുടെ മക്കള്ദീനിന്റെ വാഹകരായിത്തീര്ന്നത്മറ്റെന്തുകൊണ്ടാണ്‌?